അരുതേയെന്നുള്ളം മന്ത്രിച്ചപ്പോളും, നിനക്കായി ഞാനെൻ ഹൃദയവാതിൽ തുറന്നിട്ടു. വരുമോയെന്നറിയാതെയും ഇന്നും നിനക്കായ് മാത്രം ചിലത് ഞാൻ കാത്തുവച്ചിരിപ്പൂ. കാറ്റും, മഴയും, മഞ്ഞും, അരുതെയെന്നേ പറഞ്ഞിടുന്നൊള്ളൂ, എങ്കിലും മറക്കാനോക്കുമോ എനിക്കെൻ മധുരനോവ്. നിദ്രയെ പുണരാൻ അവതില്ല സഖി, മിഴി പൂട്ടിടുമ്പോൾ നിന്നോർമകൾ മാത്രം. ഒരു മാത്ര കൂടി നിന്നെ കാണുവാൻ വേമ്പുന്നെനുള്ളം. നിൻ പുഞ്ചിരിയിൽ നീ ഇന്നോളമൊളിപിച്ച, അശ്രുതൻ കയ്പുമറിയുന്നു ഞാനിന്ന്. നഷ്ടമാകുമെന്ന് അറിഞ്ഞിട്ടും, ഒന്നിക്കേണ്ടി വന്നതിൽ സഖി, നിൻ ദുഃഖമെന്തെന്ന് ഞാനിന്ന് അറിയുന്നു. തിരികെ ലഭിക്കില്ലെന്ന് അറിഞ്ഞിട്ടും, പ്രണയിച്ചയെൻ ഭോഷത്തമിന്ന് ഞാൻ അറിഞ്ഞിടുന്നു. നഷ്‌ടപ്രണയമെന്ന അനശ്വരകാവ്യത്തെ പുൽകുവാൻ അവസരം തന്നതിൽ നിനക്കു നന്ദി. പ്രണയസാഫല്യം എന്ന കിട്ടാക്കനിയെക്കാൾ നഷ്‌ടപ്രണയമല്ലോ കാവ്യനീതി. വീണ്ടുമൊരുമിക്കാനായി ഒരിക്കൽ കൂടി പിരിഞ്ഞിടാം, ഇനിയും തമ്മിൽ കാണുംവരെക്കും നിനക്ക് വിട...