Skip to main content

വീണ്ടും കാണാൻ ഒരു വിട

അരുതേയെന്നുള്ളം മന്ത്രിച്ചപ്പോളും,
നിനക്കായി ഞാനെൻ ഹൃദയവാതിൽ തുറന്നിട്ടു.
വരുമോയെന്നറിയാതെയും ഇന്നും നിനക്കായ്
മാത്രം ചിലത് ഞാൻ കാത്തുവച്ചിരിപ്പൂ.

കാറ്റും, മഴയും, മഞ്ഞും, അരുതെയെന്നേ പറഞ്ഞിടുന്നൊള്ളൂ,
എങ്കിലും മറക്കാനോക്കുമോ എനിക്കെൻ മധുരനോവ്.
നിദ്രയെ പുണരാൻ അവതില്ല സഖി,
മിഴി പൂട്ടിടുമ്പോൾ നിന്നോർമകൾ മാത്രം.
ഒരു മാത്ര കൂടി നിന്നെ
കാണുവാൻ വേമ്പുന്നെനുള്ളം.

നിൻ പുഞ്ചിരിയിൽ നീ ഇന്നോളമൊളിപിച്ച,
അശ്രുതൻ കയ്പുമറിയുന്നു ഞാനിന്ന്.
നഷ്ടമാകുമെന്ന് അറിഞ്ഞിട്ടും, ഒന്നിക്കേണ്ടി വന്നതിൽ
സഖി, നിൻ ദുഃഖമെന്തെന്ന്‌ ഞാനിന്ന് അറിയുന്നു.
തിരികെ ലഭിക്കില്ലെന്ന് അറിഞ്ഞിട്ടും,
പ്രണയിച്ചയെൻ ഭോഷത്തമിന്ന് ഞാൻ
അറിഞ്ഞിടുന്നു.

നഷ്‌ടപ്രണയമെന്ന അനശ്വരകാവ്യത്തെ പുൽകുവാൻ അവസരം തന്നതിൽ നിനക്കു നന്ദി.
പ്രണയസാഫല്യം എന്ന കിട്ടാക്കനിയെക്കാൾ
നഷ്‌ടപ്രണയമല്ലോ കാവ്യനീതി.
വീണ്ടുമൊരുമിക്കാനായി ഒരിക്കൽ കൂടി പിരിഞ്ഞിടാം,
ഇനിയും തമ്മിൽ കാണുംവരെക്കും നിനക്ക് വിട...


Comments

  1. Woww chettayi.. Im a big fan of you.. I love you chetta....✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

    ReplyDelete

Post a Comment

Popular posts from this blog

നഷ്ടപ്പെട്ട സ്വപ്നങ്ങൾ

 ഉറക്കം നഷ്ടപ്പെട്ട്  രാത്രി അയാൾ ഉണർന്നു. വർഷങ്ങൾക്കു ശേഷ താൻ ഒരു സ്വപ്നം കണ്ടിരിക്കുന്നു. ചുറ്റും തുറന്ന് കിടന്നിരുന്ന പുസ്തകങ്ങളും കടലാസു കഷണങ്ങളും, അങ്ങിങ്ങായി എറിഞ്ഞിട്ടിരുന്ന വസ്ത്രങ്ങളും എല്ലാമായി ആകെ അലങ്കോലമായിരുന്നു അയാളുടെ മുറി. അതേ പോലെ അലങ്കോലം ആയിരുന്നു അയാളുടെ മനസ്സിലെ ചിന്തകളും. വേണ്ട എന്ന് പലതവണ വെച്ചിട്ടും അയാൾക്ക് അവളെ മനസ്സിൽ നിന്നും പറിച്ചെറിയാൻ സാധിച്ചിരുന്നില്ല. പലതും അയാൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ട് പക്ഷേ ഫലിച്ചില്ല. ഒടുവിൽ എങ്ങനെയൊക്കെയോ അവളെ മറികടന്നു എന്ന് ചിന്തിച്ചിരിക്കുമ്പോലാണ് സ്വപ്നത്തിലൂടെ ഒരിക്കൽ കൂടി അവൾ അയാളെ പരാജയപ്പെടുത്തുന്നത്.  ക്ലാസ്മുറിയുടെ ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുകയായിരുന്നു അയാൾ. അന്നാദ്യമായി അവളും ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു.  അവളുടെ കണ്ണുളകൾ അയാളെ എന്നും ആകർഷിച്ചിരുന്നു. കുസൃതി ഒളിപ്പിച്ചു വെച്ച് പുഞ്ചിരിക്കുന്ന പോലുള്ള അവളുടെ ആ നോട്ടം അത് എന്നും അയാളിൽ വികാരങ്ങളെ ഉണർത്തി. അവളോട് തന്റെ  മനസ്സിലുള്ളതെല്ലാം അയാൾ തുറന്നു പറഞ്ഞിരുന്നെങ്കിലും അവൾക്ക് അയാളെ അങ്ങനെ സങ്കൽപ്പിക്കാൻ ആയിരുന്നില്ല ഇല്ല. ക്രിസ്മസ് ഫ്രണ്ട് ആയി അവളെ ...

Fear And Failure

American President Mr Franklin D Roosevelt once said "The only thing we have to fear is fear". Fear is the feeling of anxiety concerning the outcome of something or the safety of someone or the likelihood of something unwelcome happening. Fear is an unwanted emotion that will let you from thinking clearly and solve issues. Fear is a false anticipation of  something to go wrong.Fear is a necessary evil. Fear often helps you in physical situations  by boosting adrenalin. But in mental and intellectual troubles fear is an adverse factor. When fear is inflicted it reduces your ability to think and lead you by instincts. Shakespeare in one of his famous dramas said "When you fear a foe, fear crushes your strength ; and this weakness gives strength to your opponents"  It is same in the case of problems in life. When you begin to fear them they will only grow. But rather when you start to face them you will see they will begin to melt away like ice. There is no life a...

the lost soul

Let this be the last We say goodbyes,  Let's never meet again. For my broken soul can't  Find it's way again.   Well, let me tell you this time, I've lost my soul. For now it belongs to you. I'll never find it again,  And now it speaks not to me,  but to you. In the hours of despair, Carve it out of me For it is your's to save. It'll never be mine again, So will you be never mine . But let me still live, least a  Few moments more. For it is all, but a dream A hopeful dream Where you're mine for long.