ഭാരമേറിയൊരു മനുസ്സുമായാണ് കഴിഞ്ഞ കുറെ നാളുകളായി അയാൾ എണീറ്റിരുന്നത്. അന്ന് പള്ളിയിൽ വെച്ചു അവളെ ആദ്യമായി കണ്ടപ്പോൾ തോന്നാതിരുന്നത് പിന്നീടെപ്പോഴോ എന്തിനോ വേണ്ടി തോന്നി. ഉറക്കപ്പിച്ചിലിരുന്ന ഒരു ക്ലാസ്സ്മുറിയിൽ കൂട്ടുകാരനോട് പറഞ്ഞൊരു കളിവാക്കിൽ നിന്നാണോ, അതോ ഇതിനെല്ലാമപ്പുറം വിധിയുടെ നിയോഗമാണോ, അതോ തനിക്കു എവിടെയെങ്കിലും വീഴ്ച പറ്റിയതോ. എത്രയൊക്കെ വീഴരുതെന്ന് ഓർത്താലും അതിലേക്ക് ആകർഷിക്കുന്ന മായികമായ ഒരു സൗന്ദര്യം ഈ പ്രണയത്തിനുണ്ടായിരിക്കാം. ഒരിക്കൽ പോലും സംസാരിക്കാതെ എങ്ങനെ ഇത്രെയേറെ ആകർഷിക്കപ്പെട്ടു എന്നു അയാൾ തന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. പെട്ടന്നാണ് അയാളുടെ മുമ്പിൽ നിന്നിരുന്ന ക്ലർക്കിനെ അയാൾ ശ്രെദ്ധിച്ചത്. അയാൾ കുറേനേരമായി അവിടെത്തന്നെ നിൽപ്പാണ്. താനാണ് അയാളെ ഒരു ഫയൽ എടുക്കാൻ അയച്ചത്. അപ്പോൾ കുറെ നേരമായി താൻ ചിന്തകളിൽ മറഞ്ഞിട്ടു. താൻ അപ്പോൾ ഒരുപാട് കാലം പിന്നിൽ നിന്നാണ് ചിന്തിക്കുന്നത്. ഈ വേദനകൾ തൻറെ കോളേജ് ജീവിതകാലത്തെയാണെന്നു അയാൾക്കു അറിയാമായിരുന്നു. അയാൾ ഒരു ദീര്ഘനിശ്വാസത്തോടെ ആ ഫയലുകൾ മേടിച്ചുവെച്ചു. ഒരു തരത്തിൽ പറഞ്ഞാൽ ഈ ജീവിതമൊരു കുരിശിന്റെ വഴി പോലെയാണെന്ന് അയാ