ഉറക്കം നഷ്ടപ്പെട്ട് രാത്രി അയാൾ ഉണർന്നു. വർഷങ്ങൾക്കു ശേഷ താൻ ഒരു സ്വപ്നം കണ്ടിരിക്കുന്നു. ചുറ്റും തുറന്ന് കിടന്നിരുന്ന പുസ്തകങ്ങളും കടലാസു കഷണങ്ങളും, അങ്ങിങ്ങായി എറിഞ്ഞിട്ടിരുന്ന വസ്ത്രങ്ങളും എല്ലാമായി ആകെ അലങ്കോലമായിരുന്നു അയാളുടെ മുറി. അതേ പോലെ അലങ്കോലം ആയിരുന്നു അയാളുടെ മനസ്സിലെ ചിന്തകളും. വേണ്ട എന്ന് പലതവണ വെച്ചിട്ടും അയാൾക്ക് അവളെ മനസ്സിൽ നിന്നും പറിച്ചെറിയാൻ സാധിച്ചിരുന്നില്ല. പലതും അയാൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ട് പക്ഷേ ഫലിച്ചില്ല. ഒടുവിൽ എങ്ങനെയൊക്കെയോ അവളെ മറികടന്നു എന്ന് ചിന്തിച്ചിരിക്കുമ്പോലാണ് സ്വപ്നത്തിലൂടെ ഒരിക്കൽ കൂടി അവൾ അയാളെ പരാജയപ്പെടുത്തുന്നത്. ക്ലാസ്മുറിയുടെ ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുകയായിരുന്നു അയാൾ. അന്നാദ്യമായി അവളും ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു. അവളുടെ കണ്ണുളകൾ അയാളെ എന്നും ആകർഷിച്ചിരുന്നു. കുസൃതി ഒളിപ്പിച്ചു വെച്ച് പുഞ്ചിരിക്കുന്ന പോലുള്ള അവളുടെ ആ നോട്ടം അത് എന്നും അയാളിൽ വികാരങ്ങളെ ഉണർത്തി. അവളോട് തന്റെ മനസ്സിലുള്ളതെല്ലാം അയാൾ തുറന്നു പറഞ്ഞിരുന്നെങ്കിലും അവൾക്ക് അയാളെ അങ്ങനെ സങ്കൽപ്പിക്കാൻ ആയിരുന്നില്ല ഇല്ല. ക്രിസ്മസ് ഫ്രണ്ട് ആയി അവളെ ...