ഉറക്കം നഷ്ടപ്പെട്ട് രാത്രി അയാൾ ഉണർന്നു. വർഷങ്ങൾക്കു ശേഷ താൻ ഒരു സ്വപ്നം കണ്ടിരിക്കുന്നു. ചുറ്റും തുറന്ന് കിടന്നിരുന്ന പുസ്തകങ്ങളും കടലാസു കഷണങ്ങളും, അങ്ങിങ്ങായി എറിഞ്ഞിട്ടിരുന്ന വസ്ത്രങ്ങളും എല്ലാമായി ആകെ അലങ്കോലമായിരുന്നു അയാളുടെ മുറി. അതേ പോലെ അലങ്കോലം ആയിരുന്നു അയാളുടെ മനസ്സിലെ ചിന്തകളും. വേണ്ട എന്ന് പലതവണ വെച്ചിട്ടും അയാൾക്ക് അവളെ മനസ്സിൽ നിന്നും പറിച്ചെറിയാൻ സാധിച്ചിരുന്നില്ല. പലതും അയാൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ട് പക്ഷേ ഫലിച്ചില്ല. ഒടുവിൽ എങ്ങനെയൊക്കെയോ അവളെ മറികടന്നു എന്ന് ചിന്തിച്ചിരിക്കുമ്പോലാണ് സ്വപ്നത്തിലൂടെ ഒരിക്കൽ കൂടി അവൾ അയാളെ പരാജയപ്പെടുത്തുന്നത്.
ക്ലാസ്മുറിയുടെ ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുകയായിരുന്നു അയാൾ. അന്നാദ്യമായി അവളും ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു. അവളുടെ കണ്ണുളകൾ അയാളെ എന്നും ആകർഷിച്ചിരുന്നു. കുസൃതി ഒളിപ്പിച്ചു വെച്ച് പുഞ്ചിരിക്കുന്ന പോലുള്ള അവളുടെ ആ നോട്ടം അത് എന്നും അയാളിൽ വികാരങ്ങളെ ഉണർത്തി. അവളോട് തന്റെ മനസ്സിലുള്ളതെല്ലാം അയാൾ തുറന്നു പറഞ്ഞിരുന്നെങ്കിലും അവൾക്ക് അയാളെ അങ്ങനെ സങ്കൽപ്പിക്കാൻ ആയിരുന്നില്ല ഇല്ല. ക്രിസ്മസ് ഫ്രണ്ട് ആയി അവളെ കിട്ടിയിരുന്നു അപ്പോൾ അയാൾ ഒന്നു സന്തോഷിച്ചിരുന്നു. തൻറെ ഹൃദയം ഒരിക്കൽ കൂടി അവളുടെ മുമ്പിൽ തുറന്നു കാണിക്കാമെന്ന് എന്ന് അയാൾ പ്രതീക്ഷിച്ചിരുന്നു.അവൾക്കായി അയാൾ ഒരു നല്ല സമ്മാനം കരുത്തിവെച്ചിരുന്നു. അന്നും അവൾ അയാളെ അവഗണിക്കാൻ തന്നെയാണ് തീരുമാനിച്ചത്. ലാസ്റ്റ് ബെഞ്ചിൽ വന്നിരുന്നുവെങ്കിലും അവൾ അയാളെ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. ക്ലാസ് എപ്പോൾ സമ്മാനം വിതരണം തുടങ്ങിയിരുന്നു. താൻ എല്ലാം പറഞ്ഞിട്ടും ഒന്നും പറയാതെ പറഞ്ഞതിനും, അയാളെ വട്ടം കറക്കി അതിലും അന്ന് ആദ്യമായി അയാൾക്ക് അരിശം വന്നു.
"സ്റ്റാൻഡ് അപ്" ടീച്ചർ ആക്രോശിച്ചു. അയാൾ തന്റെ ചിന്തകളിൽ മുഴുകിയുരുന്നു. അവൾ തന്നോട് ചെയ്തതിനെല്ലാം അയാൾക്കു അവളോട് അരിശം തോന്നി."പുസ്തകങ്ങളിലെ അറിവുകളെക്കാൾ വലുത് നമുക്കു ചുറ്റുമുണ്ട്. ഞാൻ പുസ്തകങ്ങളിൽ അടയിരിക്കാൻ ആഗ്രഹിക്കുന്നില്ല ചുറ്റുമുള്ള കാഴ്ചകളെ മറക്കുന്ന പുസ്തകങ്ങളെ ഞാൻ അത്രയേറെ വെറുക്കുന്നു." അവൾ ഒരിക്കൽ പറഞ്ഞിരുന്നു. അത്രമേൽ വെറുത്തിരുന്ന പുസ്തകമായിരുന്നു അപ്പോൾ അയാളുടെ മേശപ്പുറത്ത് ഉണ്ടായിരുന്നു അത് അവൾക്ക് ഒരു സമ്മാനമായി കൊടുക്കുവാൻ അയാൾ തീരുമാനിച് തന്റെ കയ്യിൽ ഉണ്ടായിരുന്ന സമ്മാനം അയാൾ മാറ്റി വെച്ചു. ആ പുസ്തകം അവൾക്ക് കൊടുക്കുമ്പോൾ ആദ്യമായി അയാൾ അവളുടെ മുമ്പിൽ തലയുയർത്തി നിന്നു.
ആ സമ്മാനം ഏറ്റുവാങ്ങുമ്പോൾ അവൾ സ്വാഭാവികമായും അരിശം പൂണ്ടു. അവൾ അത്രമേൽ വെറുക്കുന്ന ഒരു പുസ്തകമായിരുന്നു അത്. "ഇതാണോ ഞാൻ നിൻറെ എല്ലാം എല്ലാം ആണെന്ന് നീ എന്നോട് പറഞ്ഞിട്ട് നീ എനിക്ക് തരുന്ന സമ്മാനം." അന്നാദ്യമായി അവളുടെ സ്വരത്തിൽ അയാൾ നിരാശ തിരിച്ചറിഞ്ഞു. "ഒന്നും മനപൂർവ്വം ആയിരുന്നില്ല" അയാൾ വിഷമത്തോടെ പറഞ്ഞു." എനിക്ക് നിന്നോട് ഇനി ഇതിൽ കൂടുതൽ ഒന്നും പറയാനില്ല" അതും പറഞ്ഞ് അവൾ നടന്നകന്നു. താൻ എന്തിനാണ് അത്രയേ വലിയൊരു വിഡ്ഢിത്തം എന്ന് ചെയ്തത് അത് അവൾ തന്നെ അത്ര പുസ്തങ്ങളുടെ ലോകത്ത് അല്ല എന്ന് തെളിയിക്കാൻ. അതോ അവൾ ഒരിക്കലും തന്റേതാവില്ലെന്ന് അറിഞ്ഞുകൊണ്ട് വേണ്ടെന്ന് വയ്ക്കാൻ ഉള്ള മനസ്സിൻറെ വെമ്പലാണോ. എന്തുതന്നെയായാലും എങ്കിലും അവരുടെ മനസ്സ് വേദനിപ്പിച്ചു കൊണ്ട് തനിക്കൊന്നും വേണ്ടിയിരുന്നില്ല എന്ന് അയാൾക്ക് തോന്നി. ഒരു പക്ഷേ അന്ന് വിധി മറ്റൊന്നാണ് അവിടെ സംഭവിക്കാൻ കാത്തുവെച്ചിരുന്നു എങ്കിലും അയാൾക്ക് അയാളോട് തന്നെ പുച്ഛം തോന്നി. അതിനുശേഷം ഇക്കണ്ട വർഷങ്ങൾ അത്രയും അവളെ ഒരിക്കൽപോലും കണ്ടുമുട്ടരുതേയെന്നായിരുന്നു അയാളുടെ പ്രാർത്ഥന. ഒരിക്കൽ കൂടി അവളെ അഭിമുഖീകരിക്കാനുള്ള ഉള്ള മാനസിക ശക്തി അയാൾക്കുണ്ടായിരുന്നില്ല
എന്നിട്ടും ഇതാ വർഷങ്ങൾക്കപ്പുറം ഒരു രാത്രിയിൽ അയാളുടെ ചിന്തകളിൽ അവൾ നിറഞ്ഞു നിൽക്കുന്നു വിധിയുടെ വിളയാട്ടം എത്ര വിചിത്രമായിരിക്കുന്നല്ലേ എന്നയാൾ ചിന്തിച്ചു പോകുന്നു. ആ രാത്രി അയാൾ ആൾ എഴുന്നേറ്റിരുന്ന് ആലോചിച്ചു. ഇതെല്ലാം സംഭവിച്ചതാണോ സംഭവിക്കുമായിരുന്നതാണോ ആണോ അതോ ഇതെല്ലാം തന്റെ വെറും ഭവനയാണോ?ഭാവിയും ഭൂതവും വർത്തമാനവും ഭാവനയുമെല്ലാം ഒന്നിക്കുന്ന ആ ഒരു മുഹൂർത്തത്തെ അയാൾ ആസ്വദിച്ചു. ഒരിക്കൽ കൂടി സ്വപ്നത്തിലൂടെ എങ്കിലും അവരുടെ സാന്നിധ്യത്തിൽ എത്തിക്കുവാൻ സാധിച്ചതിൽ അയാൾ കൃതാർത്ഥനായി.ഒരിക്കൽകൂടി അവളെ ഒന്നു കാണാൻ, ആ ശബ്ദമൊന്ന് കേൾക്കാൻ അയാൾ കൊതിച്ചു. കുസൃതിയൊളിപ്പിച്ചു വെച്ച അവളുടെ കണ്ണുകളിലേക്കു ഒരിക്കൽ കൂടി നോക്കിയിരിക്കാൻ അയാൾ ആഗ്രഹിച്ചു. തനിക്കന്നു നഷ്ടപെട്ടത്തിന്റെ വില അറിയാൻ നാളുകളുടെ കാത്തിരുപ്പ് വേണ്ടിവന്നു. അന്ന് ആ നിമിഷത്തിൽ സ്വപനം കാണാനുള്ള കഴിവും അയാൾക്കു നഷ്ടപ്പെട്ടിരുന്നു.
Comments
Post a Comment